തിരുവനന്തപുരം: ശ്രീഅയ്യാ വൈകുണ്ഠസ്വാമികളുടെ അവതാര ദിനമായ മാർച്ച് 4ന് നിയന്ത്രിത അവധി നൽകിയ കേന്ദ്രസർക്കാർ പ്രഖ്യാപനത്തെ കെ.എൻ.എം.എസ്,വി.എസ്.ഡി.പി, എൻ.എസ്.എഫ് ട്രാവൻകൂർ നാഷണൽ ട്രസ്റ്റ് തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയായ നാടാർ സംയുക്ത സമിതി സ്വാഗതം ചെയ്തു.വൈകുണ്ഠസ്വാമികൾക്ക് ഉചിതമായ സ്മാരകം നിർമ്മിക്കാമെന്ന ഉറപ്പ് കേരള സർക്കാർ പാലിക്കണമെന്നും ജെ.ലോറൻസ്, വിഷ്ണുപുരം ചന്ദ്രശേഖരൻ, ചൊവ്വര സുനിൽ നാടാർ തുടങ്ങിയവർ ആവശ്യപ്പെട്ടു.