md-must

തിരുവനന്തപുരം: ബിരുദ ബിരുദാനന്തരധാരികളെ തൊഴിൽ മേഖലകളിൽ കൂടുതൽ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പേഴ്സണൽ മാനേജ്മെന്റ് തിരുവനന്തപുരം ശാഖയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച യംഗ് പ്രൊഫഷണൽസ് ആൻഡ് സ്റ്റുഡന്റ്സ് ചാപ്ടർ മോഹൻദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ്,മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗിൽ എൻ.ഐ.പി.എം തിരുവനന്തപുരം ചെയർമാൻ പി.ഇളങ്കോ ഉദ്ഘാടനം ചെയ്തു.എം.ബി.എ ബിരുദധാരികൾക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രായോഗിക പരിശീലനം നൽകാനും വ്യവസായ സംരംഭങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്യാനുമുള്ള അവസരങ്ങൾ നൽകുന്നതിനായി മോഹൻദാസ് കോളേജുമായി എൻ.ഐ.പി.എം ധാരണാപത്രത്തിൽ ഒപ്പിട്ടു.മോഹൻദാസ് ഗ്രൂപ്പ് വൈസ് ചെയർമാൻ ശ്രീകൃഷ്ണ മോഹൻ,എൻ.ഐ.പി.എം ദേശീയ കമ്മിറ്റിയംഗം വിനോദ് നാരായണൻ,അഡീഷണൽ സെക്രട്ടറി ഡോക്ടർ രാജേഷ് പൈങ്കാവിൽ,പ്രിൻസിപ്പൽ ഡോക്ടർ കെ.ഗോപകുമാർ എന്നിവർ പങ്കെടുത്തു.