നെടുമങ്ങാട് : മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പനവൂർ പി.എച്ച്.എം.കെ.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് ശുചിത്വമിഷന്റെ സഹകരണത്തോടെ പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.ക്ലാസ്‌ മുറികളിൽ പ്ലാസ്റ്റിക് ബിൻ,പെൻബോക്സ്‌ എന്നിവ സ്ഥാപിച്ചു.ശുചിത്വമിഷൻ പ്രതിനിധി രവീന്ദ്രൻ നായർ ഉദ്ഘാടനം നിർവഹിച്ചു.വോളന്റിയർമാർക്കായി ബോധവൽക്കരണ ക്ലാസ് നയിച്ചു.ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗം പ്രധിനിധികളുടെ സാന്നിദ്ധ്യത്തിൽ തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.ഹെഡ്മിസ്ട്രെസ് ഷീജകുമാരി, പ്രിൻസിപ്പൽ ഷൈനിദാസ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ബി. ബിജു,പ്രോഗ്രാം ഓഫീസർ കീർത്തി.ജി.എസ്,എസ്.പി.സി പ്രധിനിധി ജാബിർ,ജയചന്ദ്രൻ.എം.സി,അനോജ.എസ്.നായർ എന്നിവർ പങ്കെടുത്തു.