തിരുവനന്തപുരം: വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ ശക്തമായ തീരുമാനങ്ങളെടുത്ത നേതാവായിരുന്നു മുൻ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയയെന്ന് മുൻ എം.പി കെ.മുരളീധരൻ പറഞ്ഞു. സി.എച്ച്.മുഹമ്മദ് കോയ സ്മാരക സമിതി മന്നം നാഷണൽ ക്ലബിൽ സംഘടിപ്പിച്ച സി.എച്ച്.മുഹമ്മദ് കോയ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ല രൂപീകരിക്കുന്നതിൽ സി.എച്ച് മുഖ്യപങ്ക് വഹിച്ചുവെന്നും മുരളീധരൻ പറഞ്ഞു. സി.എച്ച്.സ്മാരക സമിതി പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കലാപ്രേമി ബഷീർ ബാബു,സി.എച്ചിന്റെ മകൻ എം.കെ.മുനീർ എം.എൽ.എ,മുൻ എം.പിമാരായ പന്ന്യൻ രവീന്ദ്രൻ,എൻ.പീതാംബരക്കുറുപ്പ്, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ,മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു,ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് ബീമാപ്പള്ളി റഷീദ്,പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ,സ്മാരക സമിതി ട്രഷറർ ഹാജി എം.ഷംസുദീൻ,സരസ്വതി ഗ്രൂപ്പ് ഒഫ് വിദ്യാലയ ചെയർമാൻഡോ.ജി.രാജ്മോഹൻ,ഡോ.അമാനുല്ല വടക്കാങ്ങര,സുബീഹാ മാഹീൻ,കോഴിക്കോട് കരീം,വാഴമുട്ടം ചന്ദ്രബാബു,ഡോ.ആരിഫ,സുബിഹാ മാഹീൻ തുടങ്ങിയവർ പങ്കെടുത്തു. സി.എച്ച് സ്മാരക പുരസ്കാരങ്ങളും വിതരണം ചെയ്തു.