പോത്തൻകോട്: ജില്ലാമിഷന്റെ ഡി.ഡി.യു - ജി.കെ.വൈ പദ്ധതിപ്രകാരം കേരള നോളജ് ഇക്കണോമി മിഷനുമായി സഹകരിച്ച് നാളെ രാവിലെ 8.30ന് പോത്തൻകോട് എം.ടി ഹാളിൽ കരിയർ ഫെയർ - 2024 തൊഴിൽമേള സംഘടിപ്പിക്കും. ഇരുപതിലധികം പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ നാന്നൂറിലധികം തൊഴിൽ അവസരങ്ങളുണ്ടാകും. എസ്.എസ്.എൽ.സി,പ്ലസ്ടു,ഡിഗ്രി,ബി.ടെക്,ഐ.ടി.ഐ,ഡിപ്ലോമ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.ഉദ്യോഗാർത്ഥികൾ ഒന്നിലധികം ബയോഡാറ്റകൾ കൈയിൽ കരുതണം. ഫോൺ: 0471 358 6525.