തിരുവനന്തപുരം:നിർമ്മിതബുദ്ധി ഉപയോ​ഗിച്ച് വിഷ്വൽ സ്റ്റോറിടെല്ലിംഗ് പരിശീലനത്തിനായി ഏകദിന ശില്പശാല സംഘടിപ്പിക്കും.സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകൾക്കായുള്ള വീഡിയോ നിർമ്മാണം,ഫിലിം മേക്കിംഗ്,ഓഡിയോ സ്റ്റോറിടെല്ലിംഗ്, ആഡ് മേക്കിംഗ് എന്നിവയിൽ ഊന്നിയാണ് പരിശീലനം.26ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈ.എം.സി.എ ഹാളിലാണ് പരിശീലനം.പ്രായപരിധിയില്ല.എ.ഐ പരിശീലകൻ വരുൺ രമേഷ് നയിക്കുന്ന പരിപാടി മാദ്ധ്യമപ്രവർത്തകൻ എം.ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ജേർണലിസം കരിയർ സപ്പോർട്ട് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഫോൺ.9447162636.