തിരുവനന്തപുരം: ദേവാശ്രമം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നാളെ മുതൽ ജനുവരി 1 വരെ കോട്ടുകാൽ തെങ്കവിള ക്ഷേത്രത്തിൽ നടക്കുന്ന കൽക്കി മഹായാഗത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കിഴക്കേകോട്ട ശ്രീരാമസ്വാമി കോവിൽ തെരുവിൽ നടന്നു. വാസുദേവവിലാസം ഡയറക്ടർ ഡോ.പ്രദീപ് ജ്യോതി ഭദ്രദീപം തെളിയിച്ചു.ആദ്യ അർച്ചന കൂപ്പൺ വൃന്ദ അജയകുമാർ ഏറ്റുവാങ്ങി. ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.ഗോപാലകൃഷ്ണപിള്ള,ചെയർമാൻ പി.ആർ.മോഹനൻ,സൂര്യദേവ്,ഗോപാൽ,ഗോമതി അമ്മ, ചെന്തിട്ട ഹരിസ്വാമി,നെയ്യാറ്റിൻകര പുരുഷോത്തമൻ,ഡി.അജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.