
നെയ്യാറ്റിൻകര: കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം നെയ്യാറ്റിൻകര ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ബസ്റ്റാന്റ് ജംഗ്ഷനിൽ പ്രതിഷേധ സംഗമം നടത്തി. മണ്ഡലം പ്രസിഡന്റ് വി.എസ്. സന്തോഷ് കുമാർ അദ്ധ്യക്ഷനായി. കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി.സെക്രട്ടറി എസ്.കെ.അശോക് കുമാർ മുഖ്യപഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് ഐര സുരേന്ദ്രൻ, അഡ്വ. എം.മൊഹിനുദീൻ, ലായേഴ്സ് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് അസ്വ. ആർ.അജയകുമാർ, കെ.പി.സി.സി സെക്രട്ടറി ഡോ. ആർ.വത്സലൻ, ഡി.സി.സി സെക്രട്ടറിമാരായ ജോസ് ഫ്രാങ്ക്ലിൻ ,മാരായമുട്ടം സുരേഷ്, എം. ആർ.സൈമൺ, അഡ്വ.വിനോദ് സെൻ, സുമകുമാരി, ഗോപാലകൃഷ്ണൻ നായർ, കക്കാട് രാമചന്ദ്രൻ നായർ, ആർ.ഒ.അരുൺ, ബ്ലോക്ക് പ്രസിഡന്റ് എം.സി. സെൽവരാജ്, മുൻ ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ, ടി. സുകുമാരൻ, കൗൺസിലർമാരായ ആർ.അജിത, ഗ്രാമം പ്രവീൺ, വടകോട് അജി, പെരുമ്പെഴുതൂർ ഗോപൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനിഷ സന്തോഷ്, എൻ. ശൈലേന്ദ്രകുമാർ, മണ്ഡലം പ്രസിഡന്റ്മാരായ അഹമ്മദ് ഖാൻ, ഇരുമ്പിൽ മണിയൻ, റസ്സൽ, സനിൽകുമാർ, രാധാകൃഷ്ണൻ നായർ, വിനീത് കൃഷ്ണ, ഋഷി. എസ് കൃഷ്ണൻ, മാറാടി സനൽ. അഡ്വ.പ്രഗീത്, അഡ്വ.അനിത, അമരവിള സുദേവകുമാർ, നെയ്യാറ്റിൻകര അജിത് തുടങ്ങിയവർ പങ്കെടുത്തു. ടൗൺ മണ്ഡലം ജനറൽ സെക്രട്ടറി ഓലത്താന്നി അനിൽകുമാർ നന്ദി പറഞ്ഞു.