തിരുവനന്തപുരം:വെള്ളായണി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഖിലേന്ത്യ സംയോജിത തീറ്റപ്പുൽ ഗവേഷണ പദ്ധതിയിലൂടെ കേരള സർവകലാശാല വികസിപ്പിച്ചെടുത്ത സുസ്ഥിര എന്ന മുന്തിയ ഇനം തീറ്റപ്പുൽ വെള്ളായണി കാർഷിക കോളേജിൽ ലഭ്യമാണ്.രണ്ട് മുട്ടോടുകൂടിയ തൈ ഒന്നിന് ഒന്നര രൂപയാണ് വില.കേരളത്തിലെ കര പ്രദേശങ്ങളിലും വീട്ടുവളപ്പിലെ പുരയിടങ്ങളിലും കൃഷി ചെയ്യാൻ യോജിച്ച ഈ തീറ്റപ്പുൽ ഇനം ഹെക്ടർ ഒന്നിന് 300 ടണ്ണോളം വിളവ് നൽകുന്നതാണെന്ന് മാത്രമല്ല 9.4 ശതമാനം മാംസ്യവും 24 ശതമാനം നാരും അടങ്ങയിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്..