തിരുവനന്തപുരം:റഷ്യൻ കൾച്വറൽ സെന്റർ നടത്തുന്ന റഷ്യൻ നൃത്തസംഗീതോത്സവത്തിന് ഇന്ന് തുടക്കമാവും.റഷ്യയിൽ നിന്ന് അറുപതോളം കലാകാരന്മാർ പങ്കെടുക്കും.കളൂഗയിലെ പ്രശസ്ത ഇന്നൊവേഷൻ ഡാൻസ് ഗ്രൂപ്പ് ഉൾപ്പെടെ കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ വിവിധ നൃത്തരൂപങ്ങളും സംഗീതനിശയും അവതരിപ്പിക്കും.വൈകിട്ട് 7നാണ് നൃത്തപരിപാടി. കനകക്കുന്നിലെ റഷ്യൻ ജിയോഗ്രാഫിക്കൽ സൊസൈറ്റി സ്റ്റാളിൽ രാവിലെ 10 മുതൽ റഷ്യയിലെ ഭൂപ്രദേശങ്ങൾ നേരിൽ കാണുന്ന തരത്തിൽ വെർച്വൽ റിയാലിറ്റി ഷോ ഉണ്ടാകും.ആദ്യമായാണ് റഷ്യൻ ജിയോഗ്രാഫിക്കൽ സൊസൈറ്റിയുടെ ഷോ ഇന്ത്യയിൽ നടത്തുന്നത്. പ്രവേശനം സൗജന്യമാണ്
.