തിരുവനന്തപുരം : എഴുത്തുകാരന് പുരസ്‌കാരങ്ങൾ അംഗീകാരങ്ങൾക്കൊപ്പം വെല്ലുവിളികൾ കൂടിയാണെന്ന് മന്ത്രി പി.രാജീവ്. ഡി.വൈ.എഫ്.ഐ മുഖമാസിക യുവധാരയുടെ 2023ലെ സാഹിത്യ പുരസ്‌കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസ് ക്ളബിൽ നടന്ന ചടങ്ങിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് അദ്ധ്യക്ഷത വഹിച്ചു.കഥാവിഭാഗത്തിൽ സി.ആർ. പുണ്യ, കവിത വിഭാഗത്തിൽ റോബിൻ എഴുത്തുപുര എന്നിവർ മന്ത്രിയിൽനിന്ന് പുരസ്‌കാരമേറ്റുവാങ്ങി. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.വിമീഷ് മണിയൂർ, ഹരികൃഷ്ണൻ തച്ചാടൻ, പി.എം മൃദുൽ (കഥ) , സിനാഷ, ആർ.ബി അബ്ദുല്ല റസാക്ക്, കെ.വി അർജുൻ (കവിത) എന്നിവർക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരങ്ങളും വിതരണം ചെയ്തു. അയ്യായിരം രൂപയും ഫലകവുമായിരുന്നു ഈ വിഭാഗത്തിലെ സമ്മാനം.എഴുത്തുകാരൻ ജി.ആർ ഇന്ദുഗോപൻ മുഖ്യാതിഥിയായി. സംസ്ഥാന സെക്രട്ടറി വി.കെ സനോജ്,ട്രഷറർ എസ്.ആർ അരുൺബാബു, കേന്ദ്രകമ്മിറ്റിയംഗം ചിന്ത ജെറോം,യുവധാര മാനേജർ എം.ഷാജർ, ജില്ലാ സെക്രട്ടറി ഷിജൂഖാൻ,പ്രസിഡന്റ് വി.അനൂപ്,ട്രഷറർ വി.എസ് ശ്യാമ എന്നിവർ പങ്കെടുത്തു.