chenkal-temple

പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ദേവലോകം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ലോക ജനതയ്ക്കായി സമർപ്പിച്ചു. ചടങ്ങിൽ എം.വിൻസെന്റ് എം.എൽ.എ, ചെങ്കൽ രാജശേഖരൻ നായർ, അഡ്വ.ജയചന്ദ്രൻ നായർ,പുഞ്ചക്കരി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. മഹാശിവലിംഗത്തിനുള്ളിൽ ദർശനം നടത്തി കൈലാസ ദർശനവും കഴിഞ്ഞ് ഹനുമാൻ പ്രതിമക്ക് ഉള്ളിലൂടെ കടന്നുവേണം വൈകുണ്ഠത്തിലേക്കും തുടർന്ന് ദേവലോകത്തേയ്ക്കും പ്രവേശിക്കാൻ. ദേവലോകത്തിൽ ബ്രഹ്മാവ്, സരസ്വതി,മഹാവിഷ്ണു, ലക്ഷ്മി ദേവി, ശിവനും പാർവ്വതിയും, ഗണപതി, മുരുകൻ അവരുടെ വാഹനങ്ങൾ, നാരദൻ, ബൃഹസ്പതി എന്നിവരടങ്ങുന്ന ദേവസഭയും ഒരുക്കിയിട്ടുണ്ട്.