നെയ്യാറ്റിൻകര: നിംസ് മെഡിസിറ്റിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി സൗജന്യ അലർജിക് ക്യാമ്പ് ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ നടക്കും.നിംസ് മെഡിസിറ്റി പീഡിയാട്രിക്സ് ആൻഡ് നിയോനാറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.സി.ഇ ഷെബിൻ,പൾമണോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.സന്ദീപ് തുടങ്ങിയവർ നേതൃത്വം നൽകും.വിട്ടുമാറാത്ത ചുമ,ജലദോഷം,രാത്രിയിലുണ്ടാകുന്ന ശ്വാസം മുട്ടൽ തുടങ്ങി കുട്ടികളിലും മുതിർന്നവരിലുമുള്ള അലർജി സംബന്ധമായ രോഗങ്ങൾക്കുമുള്ള ചികിത്സ ക്യാമ്പിൽ ലഭ്യമാണ്.സി.ബി.സി (കംപ്ലീറ്റ് ബ്ലഡ് കൗണ്ട്),പി.ബി.എഫ്,സ്കിൻ പ്രിക്ക് പരിശോധന,പി.എഫ്.ടി തുടങ്ങി പരിശോധനകൾക്ക് 20 ശതമാനം ഇളവുണ്ട്.ഫോൺ.62386 44236.