കല്ലമ്പലം:കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ചിറയിൻകീഴ് മേഖലായോഗം ജില്ലാപ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ സി.ധനീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റും ജില്ലാ ജനറൽ സെക്രട്ടറിയുമായ ബി. ജോഷിബാസു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറി വൈ.വിജയൻ,ജില്ലാ വർക്കിംഗ് പ്രസിഡന്റ്‌ വെള്ളറട രാജേന്ദ്രൻ, ട്രഷറർ എം.എ ഷിറാസ് ഖാൻ,വൈസ് പ്രസിഡന്റ്‌ പൂജാഇക്ബാൽ,സെക്രട്ടറിമാരായ ബി.മുഹമ്മദ്‌ റാഫി ,ബി. അനിൽകുമാർ,കെ പുഷ്പരാജൻ ,എസ് കമറുദ്ദീൻ, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ ജെ.ബാബുരാജ്,കെ.സുലൈമാൻ,കൗൺസിൽ അംഗങ്ങളായ എസ്. ഷൈൻ,ബൈജുചന്ദ്രൻ,എ.ആർ.ഷാജു തുടങ്ങിയവർ പങ്കെടുത്തു.മേഖലാ പ്രസിഡന്റായി ബി.ജോഷിബാസുവിനെ വീണ്ടും തിരഞ്ഞെടുത്തു.ബി.മുഹമ്മദ്‌ റാഫി കല്ലമ്പലം (ജനറൽ സെക്രട്ടറി ),ബി.അനിൽകുമാർ ആറ്റിങ്ങൽ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.