
കടയ്ക്കാവൂർ: അപകട സാദ്ധ്യതയെത്തുടർന്ന് അഞ്ചുതെങ്ങ് കോട്ടമുക്കിൽ സ്ഥാപിച്ച റോഡ് സുരക്ഷാഗ്ലാസ് തകർത്ത നിലയിൽ. വൈ.ടു.കെ പ്രിൻസസ് ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച കോൺവെക്സ് ഗ്ലാസാണ് (റോഡ് സുരക്ഷ ഗ്ലാസ്) തകർന്നത്. 2023 ജൂലായിൽ 4500 രൂപയോളം ചെലവിൽ സ്ഥാപിച്ച ഗ്ലാസ് അന്നത്തെ സർക്കിൾ ഇൻസ്‌പെക്ടർ പ്രൈജുവാണ് ഉദ്ഘാടനം ചെയ്തത്. ഗ്ലാസ് സ്ഥാപിച്ചതോടെ ഈ മേഖലയിലെ വാഹനാപകടങ്ങൾ ഗണ്യമായി കുറഞ്ഞിരുന്നു. ഗ്ലാസ് തകർന്നത് ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവർത്തകനും ക്ലബ് കോ ഓർഡിനേറ്ററുമായ അഞ്ചുതെങ്ങ് സജൻ പൊലീസിൽ പരാതി നൽകി.