pravasi-congress-dharnna

ആറ്റിങ്ങൽ : ആറ്റിങ്ങൽ വലിയകുന്ന് ഗവ : താലൂക്ക് ഹോസ്പിറ്റലിലെ അഴിമതിയെന്നാരോപിച്ച് കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ ആറ്റിങ്ങൽ ബ്ലോക്ക്‌ കമ്മിറ്റി വലിയകുന്ന് താലൂക്ക് ആശുപത്രിയുടെ മുന്നിൽ നടത്തിയ ധർണ എൻ.പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ.വി.എസ്.അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ്‌ പത്മാലയം മിനിലാൽ,ബ്ലോക്ക്‌ പ്രസിഡന്റ്‌ എസ്. ശ്രീരംഗൻ,ബിഷ്‌ണു,പുല്ലമ്പാറ രമേശ്,എ.ഗോപി,കടയ്ക്കാവൂർ അശോകൻ,ഡി.സി.സി മെമ്പർ ബാലകൃഷ്ണൻ,ആലംകോട് സഫീർ,അനിൽ ഊരുപൊയ്ക,ജയചന്ദ്രൻ,ഭരതൻ,ആർ.വിജയകുമാർ, പി.ഷാജി,വി.ചന്ദ്രിക,ജയവക്കം,ശാസ്തവട്ടം രാജേന്ദ്രൻ,നാസർ പള്ളിമുക്ക്,നാസ് പാലാംകോണം, പ്രജി എന്നിവർ സംസാരിച്ചു.