തിരുവനന്തപുരം: ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷന്റെ (ഡി.എഡബ്ല്യു.എഫ്) ആഭിമുഖ്യത്തിൽ 'നവകേരളത്തിന് പുതിയ ഭിന്നശേഷിനയം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ന് രാവിലെ 9.30 ബി.ടി.ആർ ഭവനിൽ നടക്കുന്ന സെമിനാറിൽ എൻ.പി.ആർ.ഡി ജനറൽ സെക്രട്ടറി മുരളീധരൻ, ഡോ.സീമ ഗിരിജ ലാൽ, ഡോ.പി.ടി ബാബുരാജ്, ഡോ.കെ.കെ ഷിജു, ഡോ.രാഹുൽ, ഡോ.സജി ജോർജ് തുടങ്ങിയവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ഡി.എ.ഡബ്ല്യു.എഫ് സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ്, ജനറൽ സെക്രട്ടറി ഗിരീഷ് കീർത്തി, സംസ്ഥാന ജോയിൻ സെക്രട്ടറി ആര്യ ബൈജു എന്നിവർ പങ്കെടുത്തു.