തിരുവനന്തപുരം: സാംസ്‌കാരികകാര്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ആറന്മുള വാസ്തുവിദ്യാ ഗുരുകുലം കേരളത്തിന്റെ ചുമർചിത്രകലയെക്കുറിച്ച് ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഇന്നും നാളെയുമായി കിഴക്കേകോട്ട കൃഷ്ണവിലാസം കൊട്ടാരം ലെവി ഹാളിലാണ് സെമിനാർ.ഇന്ന് രാവിലെ 10ന് അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.സാംസ്‌കാരികകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ചുമർചിത്രകലാകാരനുമായ രാജൻ ഖോബ്രാഗഡേ മുഖ്യാതിഥിയാകും.നാഷണൽ മ്യൂസിയം മുൻ ഡയറക്ടർ വേലായുധൻ നായർ,ചരിത്രകാരൻ എം.ജി.ശശിഭൂഷൺ,എ.എസ്.ഐ മുൻ അഡീഷണൽ ഡയറക്ടർ നമ്പിരാജൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.വാസ്തുവിദ്യാ ഗുരുകുലം ചെയർമാൻ ജി.ശങ്കർ അദ്ധ്യക്ഷത വഹിക്കും.വാസ്തുവിദ്യാ ഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടർ പ്രിയദർശനൻ പി.എസ്,സാംസ്‌കാരിക വകുപ്പ് ഡയറക്ടർ (ഐ/സി) സി.സുമേഷ് കുമാർ,വാസ്തുവിദ്യാ ഗുരുകുലം വൈസ് ചെയർമാൻ ആർ.അജയകുമാർ,കൺസൾട്ടന്റ് ഫാക്കൽറ്റി ശശി എടവരാട്,ഫാക്കൽറ്റി ദീപ്തി പി.ആർ,മ്യൂറൽ ആർട്ടിസ്റ്റ് കടമ്മനിട്ട ശ്രീക്കുട്ടൻ തുടങ്ങിയവർ പങ്കെടുക്കും.
ഇന്ന് വൈകിട്ട് 5ന് നടക്കുന്ന 'ചുമർ ചിത്രകല സാമ്പത്തിക വിജ്ഞാന തൊഴിൽമേഖലകളിലെ സാദ്ധ്യതകളും പരിമിതികളും' എന്ന വിഷയത്തിലെ ഓപ്പൺഫോറം വിഴിഞ്ഞം സീപോർട്ട് എം.ഡി ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്യും.നാളെ കേരളീയ ഭാരതീയ ചുമർചിത്രകലയെക്കുറിച്ച് ക്വിസ് മത്സരം നടക്കും.രജിസ്റ്റർ ചെയ്യുന്ന ഡെലിഗേറ്റുകൾക്ക് പങ്കെടുക്കാം.
വൈകിട്ട് 4.30ന് സമാപനസമ്മേളനം മുൻ ചീഫ് സെക്രട്ടറി വി.പി.ജോയ് ഉദ്ഘാടനം ചെയ്യും.സംവിധായിക വിധു വിൻസെന്റ്,ശ്രീശങ്കര സംസ്‌കൃത സർവകലാശാല ചുമർചിത്ര വിഭാഗം തലവൻ സാജു തുരുത്തിൽ,ഗുരുവായൂർ ചുമർചിത്ര പഠനകേന്ദ്രം മുൻ പ്രിൻസിപ്പൽ കെ.യു.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുക്കും.