koshore-karamana

തിരുവനന്തപുരം: പുലരി ടിവി ഏർപ്പെടുത്തിയ രണ്ടാമത് ടിവി,ടെലിവിഷൻ അവാ‌ർഡുകൾ പ്രഖ്യാപിച്ചു. കൗമുദി ടിവിയുടെ രാജേഷ് തലച്ചിറ സംവിധാനം ചെയ്യുന്ന അളിയൻസിനെ മികച്ച കോമഡി സീരിയലായി തിരഞ്ഞെടുത്തു. കിഷോർ കരമന സംവിധാനം ചെയ്യുന്ന സ്‌നേക്ക് മാസ്റ്റർ മികച്ച പരിസ്ഥിതി സൗഹാർദ പ്രോഗ്രാമായി. ഡിസംബർ ഒന്നിന് ആർട്ടെക് മാളിൽ നടക്കുന്ന ചടങ്ങിൽ ഉപഹാരങ്ങൾ വിതരണം ചെയ്യുമെന്ന് ജൂറി ചെയർമാൻ പ്രമോദ് പയ്യന്നൂർ അറിയിച്ചു. അംഗങ്ങളായ സുലേഖ കുറുപ്പ്,സി.വി പ്രേംകുമാർ,തെക്കൻ സ്റ്റാർ ബാദുഷ,ജോളിമസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.