
വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിലെ ഇ.ഡി ക്ലബിന്റെയും വർക്കല റോട്ടറി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ തയ്യൽ പരിശീലന പദ്ധതി ആരംഭിക്കുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.ഷീബ, റോട്ടറി ക്ലബ് പ്രസിഡന്റ് പറമ്പിൽ രാജീവ്, സെക്രട്ടറി പ്രൊഫ. മുരളിധരൻ , എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പർ അജി.എസ്.ആർ.എം,ഇ.ഡി ക്ലബ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. കോളേജ് വിദ്യാർത്ഥികൾക്ക് പുറമേ പൊതുജനങ്ങളിൽ നിന്നും തല്പരരായവർക്കും സൗജന്യ പരിശീലന പരിപാടിയിൽ പങ്കെടുക്കാം.നവംബർ 1നു മുൻപായി അപേക്ഷ വർക്കല റോട്ടറി ക്ലബിൽ എത്തിക്കണം. ഫോൺ: 9846980341,9061050000,9846905544