പള്ളിക്കൽ:മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം വി.ജോയ് എം.എൽ.എ നിർവഹിച്ചു. കായിക അദ്ധ്യാപകനായിരുന്ന സുനിൽരാജിന്റെ (ജോയ്) സ്മരണാർത്ഥം പി.ടി.എ, മാനേജ്മെന്റ്,സ്റ്റാഫ്,2023- 24 കിളിമാനൂർ ഉപജില്ല കലോത്സവ സ്വാഗതസംഘം എന്നിവർ ചേർന്നാണ് ഓഡിറ്റോറിയം നിർമ്മിച്ചത്. പി.ടി.എ പ്രസിഡന്റ് ശ്രീജ ഷൈജുദേവ് അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ അനിൽകുമാർ,മടവൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രലേഖ,ബ്ലോക്ക് മെമ്പർ അഫ്സൽ,വാർഡ് അംഗങ്ങളായ എം.എസ്. റാഫി,ഇന്ദുരാജീവ്,ഹസീന,സുജിന മഖ്ദൂം,മദർ പി.ട.എ പ്രസിഡന്റ് അമ്പിളിരാജൻ,സ്കൂൾ മാനേജർ അജേന്ദ്രകുമാർ,പ്രധാനാദ്ധ്യാപിക കവിത,സ്റ്റാഫ് സെക്രട്ടറി അജൻ എന്നിവർ പങ്കെടുത്തു.