gurumurty

തിരുവനന്തപുരം: മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയത്തിന് നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ ഇൻഷ്വറൻസ് പെൻഷണേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജെ.ഗുരുമൂർത്തി.അസോസിയേഷന്റെ തിരുവനന്തപുരം-കൊല്ലം മേഖലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പെൻഷൻ തുകയ്ക്കുള്ള ആദായനികുതിയും ഇൻഷ്വറൻസ് പ്രീമിയത്തിനുള്ള 18 ശതമാനം ജി.എസ്.ടിയും വയോജനങ്ങളെ ചൂഷണം ചെയ്യുന്ന നികുതികളാണ്.ഇത് പിൻവലിക്കണമെന്നും വയോജനങ്ങൾക്കുള്ള റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണമെന്നും ഗുരുമൂർത്തി പറഞ്ഞു.വൈ.എം.സി.എ ഹാളിൽ നടന്ന സമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന ചെയർമാൻ ടി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽസെക്രട്ടറി കെ.പ്രദീപ്,വൈസ് പ്രസിഡന്റ് കെ.പ്രേംകുമാർ,ആർ.രംഗനായക്,എൻ.സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.ബി.കൃഷ്ണപ്രസാദ്‌ (ചെയർമാൻ),ആർ.രംഗനായക് (പ്രസിഡന്റ്),എൻ.സുഭാഷ് (സെക്രട്ടറി),ടി.പത്മനാഭൻ (ട്രഷറർ) തുടങ്ങിയ പതിനഞ്ചംഗ മേഖലാക്കമ്മിറ്റിയെ തിരഞ്ഞെടുത്തു.