heavy-rain

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്നലെ മദ്ധ്യ, തെക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ തെക്കൻ കേരളത്തിന് സമീപം ഇന്നലെ പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടതും തെക്കു പടിഞ്ഞാറൻ അറബിക്കടലിനും തെക്കു കിഴക്കൻ അറബിക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നതും കാരണമാണ് മഴ. പടിഞ്ഞാറൻ കാറ്റും സജീവമാണ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട്. കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.

ഇന്നലെ ലഭിച്ച മഴ

തിരുവനന്തപുരം.................55 മില്ലീ മീറ്റർ

പുനലൂർ................................40 മി. മീറ്റർ

പാലക്കാട്............................. 11 മി. മീറ്റ‌ർ

കൊച്ചി..................................16 മി. മീറ്റ‌ർ