chithghananda-samadhi

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യ പ്രശിഷ്യപരമ്പരയിൽപ്പെട്ട ചിദ്ഘനാനന്ദ സ്വാമിയുടെ 39-ാമത് സമാധി ദിനം ശിവഗിരിയിൽ ആചരിച്ചു. ബ്രഹ്മവിദ്യാലയത്തിൽ ആചാര്യനായിരുന്ന ജി മാധവൻപിള്ള സന്യാസം സ്വീകരിച്ചാണ് ചിദ്ഘനാനന്ദ സ്വാമിയായത്. സമാധി സ്ഥാനത്ത് നടന്ന പ്രാർത്ഥനയ്ക്ക് ധർമ്മസംഘംട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ നേതൃത്വം നല്‍കി.സ്വാമി ശങ്കരാനന്ദ, സ്വാമി അംബികാനന്ദ, സ്വാമി വിരജാനന്ദഗിരി, സ്വാമി സത്യാനന്ദ തീർത്ഥ തുടങ്ങിയവരും കുടുംബാംഗങ്ങളും ബ്രഹ്മചാരികളും സംബന്ധിച്ചു.