afsal

വർക്കല: ബൈക്ക് നിയന്ത്രണം തെറ്റി കോൺക്രീറ്റ് കുറ്റിയിലിടിച്ച് യുവാവ് മരിച്ചു. ഇടവ ചെമ്പകത്തിൻമൂട് അൽഅഫ്ന മൻസിലിൽ അഫ്സൽ (19) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 1.30ഓടെ വടശ്ശേരിക്കോണം ജംഗ്ഷന് സമീപത്തായിരുന്നു അപകടം. ഹോം ഡെലിവറി ജോലി കഴിഞ്ഞ് കഴക്കൂട്ടത്തുനിന്നും വീട്ടിലേക്ക് വരവെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇടവ ആലുംമൂട് പള്ളിയിൽ ഖബറടക്കി. ഷാജഹാന്റെയും സലീലയുടെയും മകനാണ്. സഹോദരങ്ങൾ: അമൽ, അഫ്ന.