പാലോട്: പെരിങ്ങമ്മല അല്ലാമാ ഇക്ബാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണൽ മാനേജ്മെന്റ് ചാപ്റ്റർ ഉദ്ഘാടനം എൻ.ഐ.പി.എം തിരുവനന്തപുരം ചാപ്റ്റർ ചെയർമാൻ പി. ഇളങ്കോ നിർവഹിച്ചു. എം.ബി.എകാർക്ക് തൊഴിലവസരങ്ങൾ, പരിശീലനം, ഇന്റേൺഷിപ്പ് എന്നിവയ്ക്കായി കോളേജും എൻ.ഐ.പി.എമ്മുമായി ധാരണാ പത്രം ഒപ്പുവച്ചു. വിപിൻ കുമാർ, മാത്യൂ ജേക്കബ്, അല്ലാമാ ഡയറക്ടർ ഡോ.എം.എച്ച് സലിം, ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശെൽവരാജൻ, ഡോ.സഞ്ജയ് ഭാസ്കരൻ, ഡോ.ധന്യ, അബ്ദുൽ സഫീർ തുടങ്ങിയവർ പങ്കെടുത്തു.