 ഹൈദരാബാദ് സ്വദേശി പിടിയിൽ

ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരൻ വ്യാജ ബോംബ് ഭീഷണി
മുഴക്കിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ഹൈദരാബാദ് സ്വദേശി ദീപക്ക് സുബ്രമണ്യനെ (45) വലിയതുറ പൊലീസ് അറസ്റ്റുചെയ്തു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ഹൈദരാബാദ് വിമാനത്തിൽ പോകാനെത്തിയതാണ് ഇയാൾ. ബോർഡിംഗ് ഗേറ്റിൽ വച്ചാണ് കൈവശം ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയത്. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. സി.ഐ.എസ്.എഫുകാർ ഇയാളെ തടഞ്ഞുവച്ചു. ഡോഗ് സ്‌ക്വാഡ് എത്തി ഇയാളുടെ ലഗേജുൾപ്പെടെ പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.