vellayani

നേമം: തകർന്നുകിടന്ന വെള്ളായണി ശിവോദയം-കല്ലിയൂർ-കാക്കാമൂല റോഡിലെ കുഴികൾ ടാർചെയ്തു. റോഡിലെ കുഴികളെക്കുറിച്ച് കേരളകൗമുദി കഴിഞ്ഞ 15ന് നൽകിയ വാർത്തയെ തുടർന്നാണ് നടപടി. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ജനങ്ങളും പ്രക്ഷോഭത്തിലായിരുന്നു. വെള്ളായണി-കാക്കാമൂല പി.ഡബ്യൂ.ഡി റോഡിൽ രണ്ട് കിലോമീറ്ററോളം വരുന്ന ഭാഗം വാട്ടർകണക്ഷനുവേണ്ടി പൈപ്പിട്ടശേഷം കുഴിയടയ്ക്കാതെ കോൺട്രാക്ടർ പോയെന്നായിരുന്നു പരാതി. വാർത്തയെ തുടർന്ന് ഉദ്യോഗസ്ഥർ ബില്ല് മാറിനൽകാതായതോടെ കോൺട്രാക്ടർ മുന്നിട്ടിറങ്ങി, വെള്ളായണി ജംഗ്ഷൻ മുതൽ ശാന്തിവിള കുറുവാണി ചന്ത വരെയുള്ള കുഴികളടച്ച് കോൺട്രാക്ടർ തലയൂരി.