gov

തിരുവനന്തപുരം: മാതൃത്വത്തെക്കാൾ സുന്ദരമായി മറ്റൊന്നില്ലെന്നും മാതാവിനെ പ്രകൃതി സൃഷ്ടിച്ചതുതന്നെ സാധാരണ മനുഷ്യനും ദിവ്യത്വം അറിയാനാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ദൊഡാവത്തിന്റെ “മാ” എന്ന ഹിന്ദി കവിതാസമാഹാരം മുൻ ചീഫ്സെക്രട്ടറി കെ. ജയകുമാറിന് നൽകി രാജ്ഭവൻ ഒാഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഏറ്റവും സൗന്ദര്യമുള്ള വ്യക്തി തന്റെ അമ്മയാണെന്ന് ഓരോ കുട്ടിയും വിശ്വസിക്കുന്നു. കുട്ടിക്കാലത്ത് എന്റെ വിശ്വാസവും അതുതന്നെയായിരുന്നു. അമ്മയെക്കുറിച്ച് വികാരാധീനനാകാതെ ഓർക്കാനുമാവില്ല’ - ഗവർണർ പറഞ്ഞു. ഡോ.ദേവേന്ദ്രകുമാർ ദൊഡാവത്ത്,അണ്ടർ സെക്രട്ടറി പി.അശ്വതി എന്നിവരും പ്രസംഗിച്ചു.

caption ദേവേന്ദ്രകുമാർ ദൊഡാവത്തിന്റെ “മാ” എന്ന ഹിന്ദി കവിതാ സമാഹാരം കെ.ജയകുമാറിന് നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്യുന്നു