
ആര്യനാട്:ഗുണമേന്മയുള്ള റോഡുകൾ സർക്കാർ നൽകുന്ന ഉറപ്പാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അരുവിക്കരമണ്ഡലത്തിൽ നവീകരിച്ച റോഡുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മൈലോട്ടുമൂഴി-ചായ്ക്കുളം,നെട്ടിറച്ചിറ-വെള്ളനാട്-പൂവച്ചൽ ,വെള്ളനാട്-കണ്ണമ്പള്ളി-ചേപ്പോട്-മുളയറ റോഡ് എന്നിവയാണ് നവീകരിച്ചത്.അരുവിക്കര മണ്ഡലത്തിൽ മാത്രം 25.62 കിലോമീറ്റർ റോഡുകൾ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ചിട്ടുണ്ട്.ഇതിനായി 13 കോടി രൂപയാണ് സർക്കാരിന് അധികമായി ചെലവഴിക്കേണ്ടി വന്നതായും സ്വപ്നതുല്യമായ വികസനമാണ് മണ്ഡലത്തിൽ നടന്നതെന്നും മന്ത്രി പറഞ്ഞു.ചായ്ക്കുളം ജംഗ്ഷനിലും വെള്ളനാട് ശ്രീഭദ്ര ഓഡിറ്റോറിയത്തിലും നടന്ന ഉദ്ഘാടന ചടങ്ങുകളിൽ ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ,പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.സനൽ കുമാർ,വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജലക്ഷ്മി,ജില്ലാ പഞ്ചായത്തംഗങ്ങളായ വെള്ളനാട് ശശി,രാധിക, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.