തിരുവനന്തപുരം: ദീപാവലിയോടനുബന്ധിച്ച് ഇന്ന് മുതൽ നവംബർ 3 വരെ ഇടപ്പഴഞ്ഞി എസ്.കെ ആശുപത്രിയിൽ 60 വയസിന് മുകളിലുള്ളവർക്ക് സൗജന്യ ലാബ് ടെസ്റ്റ് നൽകും. എഫ്.ബി.എസ്, എസ്.ജി.പി.ടി,എസ്.ജി.ഒ.ടി, ടോട്ടൽ കൊളസ്ട്രോൾ, ക്രിയാറ്റിൻ, തൈറോയ്ഡ് ടെസ്റ്റ് എന്നിവയാണ് സൗജന്യമായി നൽകുന്നത്. 60 വയസിന് താഴെയുള്ളവർക്ക് മേൽപ്പറഞ്ഞ ടെസ്റ്റുകളും എച്ച്.ബി.എ.1സി, യൂറിയ, സി.ബി.സി എന്നിവ നാല്പത് ശതമാനം ഡിസ്കൗണ്ടിൽ നൽകും. 28ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ സൗജന്യ തൈറോയ്ഡ് ജനറൽ സർജറി ക്യാമ്പും ഉണ്ടായിരിക്കും. വിദഗ്ദ്ധ ജനറൽ സർജൻ ഡോ.വിഷ്ണു ചന്ദ്രനാണ് ക്യാമ്പ് നയിക്കുന്നത്. വിവരങ്ങൾക്ക് 8086810163,0471-2944444.