തിരുവനന്തപുരം: റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം ഫിനെക്സ്,മുത്തൂറ്റ് ഫിനാൻസും ചേർന്ന് നടപ്പാക്കിവരുന്ന സ്‌കൂളുകളിലെ പഠനോപകരണ വിതരണവും വൃക്ഷത്തൈ വിതരണവും ചാല ഗവ. തമിഴ് വെക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നു.പ്രോജക്ട് ചെയർമാൻ റൊട്ടേറിയൻ രാധാകൃഷ്ണൻ,ചാർട്ടർ പ്രസിഡന്റ് റൊട്ടേറിയൻ സുമേഷ് കുമാർ,പ്രസിഡന്റ് ഗോപകുമാർ, സെക്രട്ടറി ഷിജു, ആശ,സ്‌കൂളിന്റെ ഹെഡ്മിസ്ട്രസും മറ്റു ടീച്ചേഴ്സും കുട്ടികളും, പൂർവ വിദ്യാർത്ഥി സംഘടന ഭാരവാഹികളും പങ്കെടുത്തു.