
28 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി. പരീക്ഷ നവംബർ 6ലേക്ക് മാറ്റി .
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ. മ്യൂസിക് പരീക്ഷയുടെ പ്രാക്ടിക്കൽ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.keralauniversity.ac.inൽ.
കണ്ണൂർ സർവകലാശാല പരീക്ഷാഫലം
സ്കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസിലെ രണ്ടാം സെമസ്റ്റർ എം.എഡ് ഡിഗ്രി (സി.ബി.സി.എസ്.എസ് റഗുലർ) പരീക്ഷാഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മ പരിശോധന /ഫോട്ടോകോപ്പി എന്നിവയ്ക്ക് നവംബർ ഏഴ് വൈകിട്ട് 5 വരെ അപേക്ഷിക്കാം.
പുനർ മൂല്യനിർണ്ണയ ഫലം
പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2023 ) പരീക്ഷകളുടെ പുനർമൂല്യ നിർണ്ണയഫലം വെബ്സൈറ്റിൽ.
എം.ജി സർവകലാശാല പരീക്ഷയ്ക്ക് അപേക്ഷിക്കാം
2010,2011 അഡ്മിഷൻ ബി.ടെക്, ഒന്നു മുതൽ എട്ടു വരെ സെമസ്റ്ററുകൾ സ്പെഷ്യൽ മേഴ്സി ചാൻസ് പരീക്ഷകൾക്ക് നവംബർ ആറുവരെയും ഫൈനോട് കൂടി ഏഴു വരെയും സൂപ്പർ ഫൈനോടെ എട്ട് വരെയും അപേക്ഷിക്കാം.
പരീക്ഷാതീയതി
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2013 മുതൽ 2016 അഡ്മിഷനുകൾ മേഴ്സി ചാൻസ്) നാലാം സെമസ്റ്റർ സൈബർ ഫോറൻസിക് (2017,2018 അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2014 മുതൽ 2016 അഡ്മിഷനുകൾ മേഴ്സി ചാൻസ് മേയ് 2024) പരീക്ഷകൾ നവംബർ 19 മുതൽ നടക്കും.
ഹോമിയോ ക്ലാസ് നവംബർ 11മുതൽ
ആരോഗ്യ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ എം.ഡി (ഹോമിയോ) കോഴ്സിന്റെ ഒന്നാംവർഷ ക്ലാസുകൾ നവംബർ 11ന് രാവിലെ 10ന് ആരംഭിക്കും.
എം.ബി.ബി.എസ്, ബി.ഡി.എസ്:
സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
എം.ബി.ബി.എസ്, ബി.ഡി.എസ് മൂന്നാം അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിന് www.cee.kerala.gov.inൽ. 27വരെ ഓപ്ഷൻ നൽകാം. 29ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. വിജ്ഞാപനം വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 2525300
നഴ്സിംഗ് മോപ്അപ് അലോട്ട്മെന്റ്
പി.ജി നഴ്സിംഗ് പ്രവേശനത്തിനുള്ള മോപ് അപ് അലോട്ട്മെന്റ് www.cee.kerala.gov.inൽ. 28 ന് ഉച്ചയ്ക്ക് 12നകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ് ലൈൻ : 04712525300.
പി.ജിആയുർവേദം: ഓപ്ഷൻ 28വരെ
പി.ജി ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്സിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിലേക്ക് www.cee.kerala.gov.inൽ 28ന് വൈകിട്ട് 5നകം ഓപ്ഷൻ നൽകാം. സ്റ്റേറ്റ് ക്വാട്ട സീറ്റുകളിൽ പ്രവേശനം നേടിയവർക്ക് പിഴ കൂടാതെ 28ന് ഉച്ചയ്ക്ക് ഒന്നുവരെ ടി.സി വാങ്ങാം. ഹെൽപ് ലൈൻ: 04712525300.
ആയുർവേദ, ഹോമിയോ
മൂന്നാം അലോട്ട്മെന്റായി
ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ് / കോ ഓപ്പറേഷൻ & ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്നോളജി കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.inൽ. അലോട്ട്മെന്റ് ലഭിച്ചവർ മുഴുവൻ ഫീസും അടച്ച് 28ന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം.
പി.ജി ഹോമിയോ: ഓപ്ഷൻ 28വരെ
പി.ജി ഹോമിയോ കോഴ്സിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനായി 28ന് വൈകിട്ട് 5നകം www.cee.kerala.gov.inൽ ഓപ്ഷൻ നൽകാം. നിലവിൽ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിൽ പ്രവേശനം നേടിയവർക്ക് 28ന് ഉച്ചയ്ക്ക് ഒന്നു വരെ പിഴ കൂടാതെ ടി.സി വാങ്ങാം. ഹെൽപ് ലൈൻ: 04712525300.
എൽ എൽ.ബി രണ്ടാം അലോട്ട്മെന്റ്
സർക്കാർ, സ്വാശ്രയ ലാ കോളേജുകളിലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ എൽ.ബി പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.inൽ. അലോട്ട്മെന്റ് ലഭിച്ചവർ 30ന് വൈകിട്ട് 3നകം കോളേജിൽ പ്രവേശനം നേടണം. ഹെൽപ് ലൈൻ: 04712525300.