obitury

ബാലരാമപുരം: ഓട്ടോ ഇടിച്ച് പരിക്കേറ്റ ഹോട്ടൽ ജീവനക്കാരൻ മരിച്ചു. നരുവാമൂട് ഒലിപ്പുനട അറവിളാകത്തു വീട്ടിൽ കെ. നന്ദനൻ (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു വരവേ ബാലരാമപുരം കല്ലമ്പലത്ത് വച്ച് ഓട്ടോ ഇടിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും 12 ഓടെ മരിച്ചു. ഭാര്യ: തുളസി, മക്കൾ: സഞ്ജന, കാർത്തിക്.