
□വയനാട്ടിൽ 21 പേർ
തിരുവനന്തപുരം:ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന വയനാടും പാലക്കാടും ചേലക്കരയിലും പത്രികാ സമർപ്പണം ഇന്നലെ അവസാനിച്ചു. പാലക്കാട് 16ഉം ചേലക്കരയിൽ 13ഉം, വയനാട് 21ഉം പേരാണ് പത്രിക നൽകിയത്.പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബർ 28ന് നടക്കും. ഒക്ടോബർ 30ന് വൈകിട്ട് മൂന്നിനകം സ്ഥാനാർഥികൾക്ക് പത്രിക പിൻവലിക്കാം.
ആർക്കും അപരൻമാരില്ല.
എ.സീത(ബഹുജൻ ദ്രാവിഡപാർട്ടി),ഗോപാൽ സ്വരൂപ് ഗാന്ധി(കിസാൻ മജ്ദൂർ ബറോജ്ഗർ സംഘ് പാർട്ടി),ബാബു(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), എ.സി.സിനോജ് (കൺട്രിസിറ്റിസൺപാർട്ടി),കെ.സദാനന്ദൻ(ബി.ജെ.പി), സ്വതന്ത്ര സ്ഥാനാർത്ഥികളായ ഇസ്മയിൽസബിയുള്ള,സന്തോഷ് ജോസഫ്, ആർ.രാജൻ,അജിത്ത് കുമാർ.സി,ബുക്കരാജു ശ്രീനിവാസരാജു, എ.നൂർമുഹമ്മദ് എന്നിവരാണ് ഇന്നലെ പത്രിക സമർപ്പിച്ചത്.
പ്രിയങ്ക ഗാന്ധി(ഇന്ത്യൻ നാഷണൽകോൺഗ്രസ്),സത്യൻ മൊകേരി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ),നവ്യാ ഹരിദാസ് (ഭാരതീയ ജനതാപാർട്ടി), ജയേന്ദ്രകർഷൻഭായി റാത്തോഡ്(റൈറ്റ് ടുറീകാൾ പാർട്ടി),ദുഗ്ഗിറാല നാഗേശ്വരറാവൂ (ജാതിയ ജനസേവപാർട്ടി),സ്വതന്ത്ര സ്ഥാനാർഥികളായ രുഗ്മിണി,സോനുസിംഗ് യാദവ്,ഡോ.കെ.പത്മരാജൻ,ഷെയ്ക്ക് ജലീൽ,ജോമോൻ ജോസഫ് സാമ്പ്രിക്കൽഎപിജെ ജുമാൻ.വി.എസ് എന്നിവർ
നേരത്തേ പത്രിക സമർപ്പിച്ചു.
പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് 16പേർപത്രിക സമർപ്പിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാരുണ്ട്.എൽഡിഎഫിന്റെ പി.സരിൻ ബിജെപിയുടെ സി.കൃഷ്ണകുമാർ എന്നിവരാണ് മത്സരരംഗത്തുള്ള പ്രധാന സ്ഥാനാർഥികൾ.ഡമ്മി സ്ഥാനാർഥികളായി കെ.ബിനു മോൾ (സിപിഎം),കെ.പ്രമീളകുമാരി (ബിജെപി) സ്വതന്ത്ര സ്ഥാനാർത്ഥികളായി എസ് .സെൽവൻ,ആർ.രാഹുൽ,സിദ്ദീഖ്,രമേഷ് കുമാർ,എസ്.സതീഷ്,ബി.ഷമീർ,രാഹുൽ.ആർ.മണലടി എന്നിവരാണ് പത്രിക സമർപ്പിച്ചത്.16സ്ഥാനാർത്ഥികൾക്കായി ആകെ 27സെറ്റ് പത്രികകളാണ് സമർപ്പിക്കപ്പെട്ടത്.
ചേലക്കരയിൽ13പത്രികകൾ സമർപ്പിച്ചിട്ടുണ്ട്.യു.ഡി.എഫിന്റെ രമ്യഹരിദാസ്, ഇടതുമുന്നണിയുടെ യു.ആർ.പ്രദീപ്,ബി.ജെ.പി.യുടെ കെ.ബാലകൃഷ്ണൻ എന്നിവർക്ക് പുറമെ സുനിത, സുധീർ.എൻ.കെ. ഹരിദാസൻ,ലിൻഡേഷ് കെ.ബി. എന്നിവരും പത്രിക നൽകിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിന് രണ്ട് അപരൻമാർ
പാലക്കാട്: തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണം അവസാനിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന് രണ്ട് അപരന്മാർ. സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കുന്ന രാഹുൽ.ആർ, രാഹുൽ. ആർ മണലഴി വീട് എന്നിവരാണ് അപരന്മാർ.