
തിരുവനന്തപുരം:ടൂറിസം മേഖലയിൽ സ്ത്രീ പ്രാതിനിദ്ധ്യം വർധിപ്പിക്കുന്നതിന് ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. യു.എൻ വിമനിന്റെ പങ്കാളിത്തത്തോടെയുള്ള സമ്മേളനം നവംബർ 30, ഡിസംബർ 1, 2 തീയതികളിൽ മൂന്നാറിൽ നടക്കും.
കേരളത്തിലെ സ്ത്രീസൗഹാർദ്ദ വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സംഘടനകൾ, സ്ഥാപനങ്ങൾ, പ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ്മ , പരസ്പര സഹകരണത്തോടെയുള്ള പ്രവർത്തനങ്ങൾ ഈ മേഖലയിലെ മാതൃകകൾ ആഗോളതലത്തിൽ അവതരിപ്പിക്കൽ,, അനുയോജ്യമായ മാതൃകകളും ആശയങ്ങളും ഉൾക്കൊള്ളൽ എന്നിവയാണ് സമ്മേളനം ലക്ഷ്യമിടുന്നത്.യു.എൻ വിമൻ ഇന്ത്യയുടെ സാങ്കേതിക സഹകരണത്തോടെ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ ടൂറിസം മേഖല കൈവരിച്ച നേട്ടങ്ങളും സ്ത്രീസൗഹൃദ ടൂറിസം പ്രവർത്തനങ്ങളും ചർച്ചയാകും.
'സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിൽ തൊഴിലവസരങ്ങളിൽ ഉൾപ്പെടെ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വിനോദസഞ്ചാരത്തിലൂടെയുള്ള സ്ത്രീശാക്തീകരണമാണ് വനിതാ സൗഹാർദ ടൂറിസം പദ്ധതി സാധ്യമാക്കുന്നത്.'
-മന്ത്രി പി.എ മുഹമ്മദ് റിയാസ്
മൺസൂൺ ടൈംടേബിൾ നവംബർ ഒന്നിന് മാറും
തിരുവനന്തപുരം: കൊങ്കൺ റെയിൽവേ ലൈൻ വഴി സർവ്വീസ് നടത്തുന്ന 38ട്രെയിനുകളുടെ മൺസൂൺ ടൈംടേബിൾ നവംബർ ഒന്നിന് മാറും. രാജധാനി, കുർള ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് സമയമാറ്റമുണ്ടാകും. കൊങ്കൺ വഴിയുള്ള ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവർ ട്രെയിൻ സമയമാറ്റം പരിശോധിച്ച് ഉറപ്പാക്കണമെന്ന് റെയിൽവേ അറിയിച്ചു.