തിരുവനന്തപുരം: ജോസ്കോ ജുവല്ലേഴ്സ് ഈസ്റ്റ് ഫോർട്ട് ഷോറൂമിൽ ഇന്ന് മുതൽ ഡയമണ്ട് ഫെസ്റ്റ് ആരംഭിക്കും. ലോകത്തിലെ ഏറ്റവും മികച്ച ഡയമണ്ട് ആഭരണങ്ങളുടെ പുതിയ കളക്ഷനുകൾ മേളയിൽ അവതരിപ്പിക്കും. പഴയ സ്വർണാഭരണങ്ങൾ ഏറ്റവും പുതിയയും ഗുണമേന്മയുള്ളതുമായ
ആഭരണങ്ങളാക്കി മാറ്റി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ജോസ്കോ ഗ്രൂപ്പ് എം.ഡി ആൻഡ് സി.ഇ.ഒ ടോണി ജോസ് അറിയിച്ചു. ഡയമണ്ടാഭരണങ്ങൾക്ക് കാരറ്റിന് 15000 രൂപ വരെ കിഴിവും ഡയമണ്ട്, അൺകട്ട് ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം വരെ കിഴിവും നൽകിയിട്ടുണ്ട്. 3500 രൂപ മുതലുള്ള ഡയമണ്ട് ആഭരണങ്ങളുടെ വിപുലമായ ശേഖരവും സ്വർണാഭരണങ്ങൾ ഹോൾസെയിൽ വിലയിൽ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കല്ല്യാണ പർച്ചേയ്സുകൾക്ക് പ്രത്യേക പാക്കേജും ലൈഫ് ടൈം ഫ്രീ മെയിന്റനൻസ് സർവീസും ലഭ്യമാണ്. ഒരുശതമാനം മുതൽ മുൻകൂർ ബുക്കിംഗിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ട്രെൻഡി വെഡിംഗ് കളക്ഷനുകൾ, ലൈറ്റ് വെയ്റ്റ് കളക്ഷനുകൾ, ട്രഡീഷണൽ കളക്ഷനുകൾ, ചെട്ടിനാട്, സിംഗപ്പൂർ എന്നിങ്ങനെ സ്വർണവജ്രാഭരണങ്ങളുടെ കളക്ഷനുകളും സജ്ജീകരിച്ചിട്ടുണ്ട്.