പള്ളിക്കൽ: സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പ്,പട്ടികജാതി പട്ടികവർഗ പിന്നാക്ക വികസന വകുപ്പ്,ഹോമിയോ വകുപ്പ്,ഗ്രാമപഞ്ചായത്ത് തുടങ്ങിയവ സംയുക്തമായി പള്ളിക്കലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും.ഇന്ന് കല്ലറക്കോണം ആർ.എം യു.പി സ്കൂളിൽ നടക്കുന്ന ക്യാമ്പ് രാവിലെ 9മുതൽ ഉച്ചയ്ക്ക് 1വരെയാണ്.