
തിരുവനന്തപുരം: അറുപത് വയസു തികഞ്ഞ കർഷക തൊഴിലാളികൾക്ക്
കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് ഒറ്റത്തവണ ആനുകൂല്യമായി
കൊടുക്കാനുള്ളത് 479 കോടി രൂപ. പ്രസവം, വിവാഹം എന്നീ ധനസഹായമായി വേറെ 11 കോടിയും നൽകാനുണ്ട്. 3,19,249 പേർ കാത്തിരിക്കുകയാണ്. കുടിശിക നൽകാൻ 2021 -22 മുതൽ ഇതുവരെ 40 കോടി രൂപ മാത്രമാണ്ബോർഡിന് സർക്കാർ അനുവദി
ച്ചത്.ചികിത്സാ ധനസഹായം, മരണാനന്തര സഹായം ,വിദ്യാഭ്യാസ ധനസഹായം എന്നിവയിൽ മുടക്കമില്ല.
കർഷക തൊഴിലാളി ക്ഷേമനിധിയിലേക്ക് തൊഴിലാളികൾ അംശാദായം കൃത്യമായി അടയ്ക്കാത്തതും ഒരേക്കറിൽ കൂടുതൽ കൃഷിഭൂമിയുള്ള ഭൂഉടമകളിൽ നിന്നു വില്ലേജ് ഓഫീസ് മുഖാന്തരം പിരിക്കുന്ന വിഹിതം കൃത്യമായി ലഭിക്കാത്തതുമാണ് ബോർഡിന്റെ ധനപ്രതിസന്ധിക്ക് കാരണമെന്നാണ് വിശദീകരണം.
1975 ആഗസ്റ്റ് 14 ന് നിലവിൽ വന്ന കേരള കർഷക തൊഴിലാളി പ്രോവിഡന്റ് ഫണ്ട്
നിറുത്തലാക്കിയാണ് 1990 ജൂലായ് 5ന് കർഷക ക്ഷേമനിധി നിലവിൽ വന്നത്.
അംഗത്വമുള്ള തൊഴിലാളികൾ 24 ലക്ഷം
ആനുകൂല്യം -------- അപേക്ഷ----- വേണ്ടതുക
വിരമിക്കൽ --------3,19,246 ------------479.73 കോടി
പ്രസവം --------------4,651 ----------------6.97 കോടി
വിവാഹം ---------12,686-----------------3.47 കോടി
25000 രൂപ:
ഒറ്റത്തവണമായി പരമാവധി
നൽകുന്ന വിരമിക്കൽ ആനുകൂല്യം
18 -55 വയസ്:
അംഗത്വം നൽകുന്ന
പ്രായപരിധി
അംശാദായ കുടിശിക തീർക്കാൻ ജില്ലകളിൽ പ്രത്യേക സിറ്റിംഗ് നടത്തും. ഭൂഉടമ വിഹിതം കൃത്യമായി ലഭിക്കുന്ന മുറയ്‌ക്ക് ബോർഡിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ
-മന്ത്രി വി.ശിവൻകുട്ടി
(നിയമസഭയിൽ പറഞ്ഞത് )