photo

പാലോട് :സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് നടപ്പിലാക്കുന്ന 'സമന്വയം' പദ്ധതിയുടെ വാമനപുരം മണ്ഡലതല ഉദ്ഘാടനം കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ് നിർവഹിച്ചു.കമ്മീഷൻ അംഗം എ.സൈഫുദ്ദീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകല മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാൻ തടത്തിൽ, നസീമ ഇല്യാസ് , സമന്വയം ജില്ലാ കോ-ഓർഡിനേറ്റർ പ്രൊഫ. അബ്ദുൽ അയ്യൂബ്, സംഘാടക സമിതി ചെയർമാൻ എം.നിസാർ മുഹമ്മദ് സുൾഫി,കൺവീനർ ജോയ്.ജെ.ജാജിൻ,ലത്തീഫ് പാലോട്,ഇടവം ഖാലിദ്,തെന്നൂർ ഹാഷിം,സീതീ കൊച്ചുകരിക്കകം, ഷാജി തെന്നൂർ,എസ്.അബ്ദുൽ വഹാബ്,അബ്ദുൽ സത്താർ ഹാജി, ഹംസത്ത് മൈലക്കുന്ന്, ഇല്യാസ് താന്നിമൂട്,ഇലവുപാലം ഹക്കീം,പ്രൊഫ യൂനുസ് കുഞ്ഞ്,അക്ബർ ഷാ ഇടവം,വഞ്ചുവം മുഹമ്മദ് സാലി,അബ്ബാസ് കട്ടയ്ക്കാലിൽ,ബഷീർ പാലോട്,ജലീൽ കുന്നിൽ, തുടങ്ങിയവർ സംസാരിച്ചു.കേരള നോളജ് ഇക്കോണമി മിഷൻ പ്രതിനിധികളായ നിതീഷ്,എസ്, ധന്യ പവിത്രൻ എന്നിവർ പദ്ധതിയും സേവനങ്ങളും പരിചയപ്പെടുത്തി.