തിരുവനന്തപുരം: തുലാമാസ ആയില്യ പൂജയോടനുബന്ധിച്ച് വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്രത്തിലെ നാഗരുകാവിൽ ഇക്കൊല്ലത്തെ ആയില്യ പൂജയും നൂറുംപാലും നിവേദ്യവും സർപ്പബലിയും ഇന്ന് നടക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡോ.ബിജു രമേശ് അറിയിച്ചു. രാവിലെ 10.30ന് ക്ഷേത്ര മേൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നാഗരുകാവിൽ ആയില്യപൂജയും നൂറും പാലും നിവേദ്യവും വൈകിട്ട് 6.30ന് പാമ്പുംമേക്കാട് ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ സർപ്പബലിയും നടക്കും.സർപ്പബലി,നൂറുംപാലും വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ: 0471 2741 222,9656977773.