
ബോളിവുഡ് സുന്ദരി മലൈക അറോറ കഴിഞ്ഞ ദിവസമാണ് 51-ാം പിറന്നാൾ ആഘോഷിച്ചത്. നിരവധി താരങ്ങളും ആരാധകരും ആശംസകളുമായി എത്തി.
നടനും മുൻ കാമുകനുമായ അർജുൻ കപൂറിന്റെ ആശംസയാണ് എല്ലാവരും തിരഞ്ഞത്. എന്നാൽ മലൈകയുടെ പിറന്നാളിന്റെ തൊട്ടടുത്ത ദിവസംം പ്രത്യക്ഷപ്പെട്ട അർജുന്റെ പോസ്റ്റ് ബോളിവുഡിൽ ചൂടൻ ചർച്ചകൾക്ക് വഴിതുറന്നു.
'നെവർ ഫോർ ഗെറ്റ് ഹൂ യു ആർ ദ - ലയൺ കിംഗ് " എന്ന് മാത്രം എഴുതിയ സ്റ്റോറിയാണ് പങ്കുവച്ചത്. കറുത്ത പ്രതലത്തിൽ അർജുന്റെ കുറിപ്പ് മലൈകയെ ഉദ്ദേശിച്ചാണെന്നും അവർക്കുള്ള സ്നേഹപൂർണമായ ഒാർമ്മപ്പെടുത്തലാണെന്നും ആരാധകർ.
പ്രണയം തുടങ്ങിയ കാലംമുതൽ പ്രായവ്യത്യാസത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ പ്രണയജോഡികളാണ് മലൈകയും അർജുനും. ഇരുവരും തമ്മിൽ 11 വയസിന്റെ വ്യത്യാസമുണ്ട്.
നടൻ അർബാസ് ഖാനുമായി 1998 ലായിരുന്നു മലൈകയുടെ ആദ്യ വിവാഹം. 19 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് 2017 ൽ ആണ് വിവാഹമോചനം നേടിയത്.
കഴിഞ്ഞ ജൂണിൽ അർജുന്റെ പിറന്നാൾ ആഘോഷത്തിൽ മലൈക പങ്കെടുത്തില്ല. പിന്നാലെ നടന്ന ഒരു പരിപാടിയിൽ ഇരുവരും പങ്കെടുത്തെങ്കിലും പരസ്പരം സംസാരിച്ചതേയില്ല. അതോടെ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. എന്നാൽ വേർപിരിയൽ വാർത്തകളോട് മലൈകയും അർജുനും പ്രതികരിച്ചിട്ടില്ല.