
ആര്യനാട്:മാലിന്യ മുക്ത കേരളം യഥാർത്ഥ്യമാക്കാൻ ഹരിതകർമ്മ സേനയുടെ പ്രവർത്തനം മഹത്തരമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ.ആര്യനാട് പഞ്ചായത്തിലെ ഹരിത കർമ്മ സേനയ്ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവയ്ക്കുന്നതിനുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റേഷൻ മന്ദിരം (എം.സി.എഫ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി. ദ്രവമാലിന്യ സംസ്ക്കരണത്തിനും പഞ്ചായത്തുകൾ മുൻ കൈ എടുക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം എ.മിനി,ബ്ലോക്ക് പഞ്ചായത്തംഗം കെ.ഹരിസുതൻ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന സുന്ദരം, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ്.മോളി, ഐത്തി അശോകൻ,എം.എൽ.കിഷോർ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജി.സനിൽ കുമാർ,അസിസ്റ്റന്റ് സെക്രട്ടറി ജോൺ.കെ.സ്റ്റീഫൻ,ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇ.രാധാകൃഷ്ണൻ,സരസ്വതി,സരസ്വതിയമ്മ,ലേഖ,ഈഞ്ചപ്പുരി രാജേന്ദ്രൻ,സനൂജ,ആതിര,ഷീജ,ആസൂത്രണ സമിതി വൈസ് ചെയർമാൻ സുനിൽകുമാർ,സി.ഡി.എസ് ചെയർപേഴ്സൺ സുനിതകുമാരി തുടങ്ങിയവർ സംസാരിച്ചു