ശ്രീകാര്യം: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 22 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും 118 പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ 7-ാംമത് സംസ്ഥാനതല കായികമേള 28,29,30 തിയതികളിൽ നടക്കും.കാര്യവട്ടം എൽ.എൻ.സി.പി സ്റ്റേഡിയത്തിൽ നടക്കുന്ന കായികമേള നാളെ രാവിലെ 10ന് മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.മേയർ ആര്യാ രാജേന്ദ്രൻ ദീപശിഖ കൈമാറും. മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്ടൻ കെ.വി.ധനേഷ് കായികമേള പ്രതിജ്ഞ ചൊല്ലും.പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ,പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ഷാനവാസ്,പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ രേണുരാജ്,കായിക യുവനജന ക്ഷേമവകുപ്പ് ഡയറക്ടർ വിഷ്ണുരാജ്,എൽ.എൻ.സി.പി കാര്യവട്ടം പ്രിൻസിപ്പൽ,ജി.കിഷോർ,ഡയറക്ടർ സി.ദണ്ഡപാണി തുടങ്ങിയവർ പങ്കെടുക്കും.സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 1500ലധികം കായിക പ്രതിഭകളാണ് കളിക്കളം കായികമേളയിൽ മാറ്റുരക്കുന്നത്. 30ന് ഉച്ചക്ക് 2.30ന് മന്ത്രി കേളുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനവും സമ്മാനദാനചടങ്ങും മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.മന്ത്രി അബ്ദുറഹ്മാൻ കളിക്കളം 2024ന്റെ സ്മരണിക പ്രകാശനം ചെയ്യും.രേണുരാജ്,ജില്ലാകളക്ടർ അനുകുമാരി,വിഷ്ണുരാജ് തുടങ്ങിയവർ പങ്കെടുക്കും.