ചിറയിൻകീഴ്: സഭവിള ശ്രീനാരായണാശ്രമത്തിലെ പ്രതിമാസ സത്സംഗവും ഗുരു വിശ്വാസി സംഗമവും ഇന്ന് നടക്കും. രാവിലെ 8.30ന് ആശ്രമാങ്കണത്തിലെ ദീപ പ്രതിഷ്ഠാ സന്നിധിയിൽ പുഷ്പാഭിഷേകം, കുങ്കുമാർച്ചന, ദീപാർപ്പണ പൂജ എന്നിവയോടെ ആരംഭിക്കും. 9.30ന് ആശ്രമം ഒാഡിറ്റോറിയത്തിൽ സഹസ്രനാമാർച്ചന,11ന് നടക്കുന്ന സത്സംഗ ഗുരു സന്ദേശ പ്രഭാഷണ സമ്മേളനം ഡി.പ്രേംരാജ് ഉദ്ഘാടനം ചെയ്യും. അനുഗ്രഹ പ്രഭാഷണം ഡോ.ബി. സീരപാണിയും ഗുരു കൃതികളുടെ സംഗീതാവിഷ്കരണവും വ്യാഖ്യാനവും രമണി ടീച്ചർ വക്കവും നിർവഹിക്കും. സഭവിള ആശ്രമം വനിത ഭക്തജന സമിതി പ്രസിഡന്റ് ഷീല മനോഹരൻ അദ്ധ്യക്ഷത വഹിക്കും.ഉച്ചക്ക് 12.30ന് മഹാഗുരുപൂജ, സമൂഹപ്രാർത്ഥന, ദൈവദശകകീർത്തനാലാപനം, 1ന് സമൂഹസദ്യയോടെ സമാപിക്കും. ചിറയിൻകീഴ് കൊറട്ടുവിളാകം പൂന്തോട്ടത്തിൽ സരോജാക്ഷിയും കുടുംബവുമാണ് പ്രതിമാസ സത്സംഗത്തിന്റെ ഭാഗമായുള്ള മഹാഗുരുപൂജയും സമൂഹസദ്യയും സമർപ്പിച്ചിട്ടുള്ളത്.