
തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിന്റെ മരണവും വിവാദ പെട്രോൾ പമ്പിന് പിന്നിലെ ബിനാമി ഇടപാടും സി.ബി.ഐ അന്വേഷിക്കാൻ കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിവേദനം നൽകി. അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും ഇക്കാര്യത്തിലെ പ്രതിഷേധം സംഘ് ഭാരവാഹികൾ ചീഫ് സെക്രട്ടറിയെ നേരിൽ കണ്ട് അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ബി.മനു,സെകട്ടറി ടി.എൻ രമേശ്,ഡി.ആർ അനിൽ എന്നിവരാണ് ചീഫ് സെക്രട്ടറിയെ കണ്ടത്.