mahila-congress-

ചിറയിൻകീഴ്: മംഗലപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് മുൻ എം.എൽ.എ ടി.ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.പെരുങ്ങുഴി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിശീലന ക്യാമ്പിൽ ബ്ലോക്ക് പ്രസിഡന്റ് പ്രവീണകുമാരി അദ്ധ്യക്ഷത വഹിച്ചു.രമണി.പി.നായർ,ഡോ.അജയൻ പനയറ,ശ്രീകുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ഓമന, ലൈല പനയത്തറ, ഓമന ടീച്ചർ എന്നിവർ നേതൃത്വം നൽകി. നേതാക്കളായ കെ.എസ് അജിത്ത് കുമാർ, എം.ജെ ആനന്ദ്, എം.എസ് നൗഷാദ്, എ.ആർ നിസാർ, കെ.രഘുനാഥൻ, എ.മൺസൂർ, ജയന്തി കൃഷ്ണ, മാടൻവിള നൗഷാദ്, കണ്ണൻ ചാന്നാങ്കര, എസ്.ജി അനിൽകുമാർ, മഹിൻ കുമാർ, എസ്. ശിവപ്രസാദ്, ടി. സഫീർ എന്നിവർ പങ്കെടുത്തു.