k

തിരുവനന്തപുരം: സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സി.പി.എം,​ കണ്ണൂരിൽ ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസുള്ള വനിതാ നേതാവിനെ സംരക്ഷിക്കുകയാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ആരോപിച്ചു. എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയെ പൊലീസും മുഖ്യമന്ത്രിയും സംരക്ഷിക്കുകയാണ്. സി.പി.എം സംഘടനാ ചുമതലകളിൽ അവർ തുടരുന്നത് സംരക്ഷണത്തിന്റെ സന്ദേശമാണ് നൽകുന്നത്. ആന്തൂരിൽ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ പി.കെ.ശ്യാമളയായതിനാലാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ കേസ് മരിച്ചുപോയതെന്നും അദ്ദേഹം പരിഹസിച്ചു.