awardaward

പി.പത്മരാജൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മാസ്‌കോട്ട് ഹോട്ടലിൽ നടന്ന പത്മരാജൻ പുരസ്‌കാര സമർപ്പണ ചടങ്ങിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം ആട്ടം സിനിമയയുടെ സംവിധായകൻ ആനന്ദ് ഏകർഷിക്ക് നടൻ ജയറാം സമ്മാനിക്കുന്നു. നെടുമുടി വേണുവിന്റെ ഭാര്യ ശുശീല വേണു, പി.പത്മരാജൻ ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ, പത്മരാജന്റെ ഭാര്യ രാധാലക്ഷ്‌മി പത്മരാജൻ, പി.പത്മരാജൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി പ്രദീപ് പനങ്ങാട്, സാഹിത്യ പുരസ്‌കാര സമിതി ചെയർമാൻ വി.ജെ ജെയിംസ് എന്നിവർ സമീപം. മികച്ച തിരക്കഥക്കുള്ള പുരസ്‌കാരവും ആട്ടം സിനിമയ്ക്ക് ലഭിച്ചു.

പി.പത്മരാജൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മാസ്‌കോട്ട് ഹോട്ടലിൽ നടന്ന പത്മരാജൻ പുരസ്‌കാര സമർപ്പണ ചടങ്ങിന്റെ വേദിയിലേക്ക് പത്മരാജന്റെ ഭാര്യ രാധാലക്ഷ്‌മിയെ നടൻ ജയറാം കൈപിടിച്ച് കയറ്റുന്നു.

പത്മരാജൻ പുരസ്‌കാര സമർപ്പണ ചടങ്ങിൽ ആദരവ് സ്വീകരിച്ച ശേഷം നടൻ ജയറാം പത്മരാജന്റെ ഭാര്യ രാധാലക്ഷ്‌മി പത്മരാജനെ ചേർത്ത്പിടിച്ച് ചുംബിക്കുന്നു

പത്മരാജൻ പുരസ്‌കാര സമർപ്പണ ചടങ്ങിൽ ആദരവ് സ്വീകരിക്കുന്ന വേളയിൽ നടൻ ജയറാം പത്മരാജന്റെ ഭാര്യ രാധാലക്ഷ്‌മിയുടെ കാലുകൾ തൊട്ട് വന്ദിക്കുന്നു. പി.പത്മരാജൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി പ്രദീപ് പനങ്ങാട് സമീപം

പി.പത്മരാജൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മാസ്‌കോട്ട് ഹോട്ടലിൽ നടന്ന പത്മരാജൻ പുരസ്‌കാര സമർപ്പണ ചടങ്ങിൽ പത്മരാജന്റെ ചിത്രത്തിന് മുന്നിൽ നടൻ ജയറാം, പത്മരാജന്റെ ഭാര്യ രാധാലക്ഷ്‌മി, മകൻ അനന്തപത്മനാഭൻ തുടങ്ങിയവർ പുഷ്പാർച്ചന നടത്തുന്നു

പി.പത്മരാജൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മാസ്‌കോട്ട് ഹോട്ടലിൽ നടന്ന പത്മരാജൻ പുരസ്‌കാര സമർപ്പണ ചടങ്ങിൽ പത്മരാജന്റെ മകൾ മാധവിക്കുട്ടി പത്മരാജൻ ഭദ്രദീപം തെളിയിക്കുന്നു. നടൻ ജയറാം, പത്മരാജന്റെ ഭാര്യ രാധാലക്ഷ്‌മി എന്നിവർ സമീപം