1

പൂവാർ: കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ കീഴിലുള്ള കൊച്ചിൻ ഫിഷറീസ് സർവേ ഒഫ് ഇന്ത്യ കൊച്ചി യൂണിറ്റിന്റെ സഹായത്തോടെ തിരുവനന്തപുരം ടി.എസ്.എസ്.എസും (ഈഎസ്പി ) പള്ളം ഇടവക യൂണിറ്റും സംയുക്തമായി പ്ലാസ്റ്റിക് വിമുക്ത കടലും തീരവും പൊതുജന അവബോധ പരിപാടി സംഘടിപ്പിച്ചു. പള്ളം ബീച്ചിൽ നടന്ന പരിപാടി ഇടവക വികാരി ഫാ.തദയൂസ് ഉദ്ഘാടനം ചെയ്തു. ഡോ.സുജിത്ത് പട്നായ്ക്, പി.ഉദയപ്പൻ(ക്യാപ്റ്റൻ), രാജമണി, സോണി ആന്റണി, സെൽവോറി .എസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് എക്സിബിഷനും കൺവെൻഷനും ഡയറക്ടർ ഫാ.ആഷ്ലിൻ ഉദ്ഘാടനം ചെയ്തു. പി.ഉദയപ്പൻ (ക്യാപ്റ്റൻ) വിഷയാവതരണം നടത്തി. വാർഡ് മെമ്പർ ധനലക്ഷ്മി,സിസ്റ്റർ.സുജാ തോമസ്,സിസ്റ്റർ.സീന, മത്സ്യമേഖല കൺവീനർ മാത്യൂസ്, കൊച്ചി സോണൽ ഡയറക്ടർ സിജോ പി.വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു. പ്ലാസ്റ്റിക് വിമുക്ത കടലും തീരവും റാലി നടത്തി. സിസ്റ്റർ.സുജാത തോമസ്, സിസ്റ്റർ. സീന രാജമണി, മത്സ്യമേഖല ആനിമേറ്റർ സോണി ആന്റണി, അടിമലത്തുറ ഡി.ക്രിസ്തുദാസ്, സെൽവേറി എസ്, മാത്യൂസ്,ഷൈൻ ജോസ്, ബിനോജ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.